വളയത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി


Advertisement

വളയം: ചെറുമോത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്മാൻ(5) എന്നിവരെയാണ് കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നും മൂവരെയും കണ്ടെത്തിയത്‌.

Advertisement

കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് ആഷിതയുടെ പിതാവ് പോലീസില്‍ പരാതി നൽകുകയായിരുന്നു.

Advertisement

യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വളയം സ്റ്റേഷനിലെ പൊലീസുകാര്‍ ബെംഗളൂരുവിലടക്കം അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ ഡൽഹി കേന്ദ്രീകരികരിച്ചും അന്വേഷണം തുടങ്ങിയിരുന്നു.

Advertisement

അന്വേഷണത്തില്‍ ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും യുവതി പണം പിന്‍വലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിൽ എത്തി സ്വന്തം നിലയിൽ പരിശോധന നടത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തിയത്‌.

Missing woman and children found in Valayam