കോഴിക്കോട് കട്ടിപ്പാറയില്‍ നിന്ന് കാണാതായ ആദിവാസി സ്ത്രീയെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: കട്ടിപ്പാറയില്‍ നിന്ന് കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കണഞ്ചേരി കോളനിയിലെ ലീലയെയാണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.

കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇരുപത് ദിവസം മുമ്പാണ് ആദിവാസി സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ നിന്ന് കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ പിന്നീട് കാണാതായി എന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.