കാണാതായ നടുവത്തൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ കണ്ടെത്തി


നടുവത്തൂര്‍: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.