നടുവണ്ണൂര്‍ കാവുന്തറയില്‍ നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി


Advertisement

നടുവണ്ണൂര്‍: കാവുന്തറയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. പേരാമ്പ്രയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാധ്യമ വാര്‍ത്തയില്‍ നിന്നും കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞവര്‍ പേരാമ്പ്രയില്‍ കുട്ടിയെ കണ്ടതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലുണ്ട്.

Advertisement

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തവെയാണ് കുട്ടിയെ പേരാമ്പ്രയില്‍ കണ്ടെത്തിയത്.

Advertisement

Advertisement

Summary: missing 15-year-old boy was found