ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഹെഡ് ഓഫീസ് നാടിന് സമര്‍പ്പിച്ച് മന്ത്രി വി.എന്‍ വാസവന്‍
ചേമഞ്ചേരി: ചേമഞ്ചേരി ബേങ്ക് ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും നാടിന് സമര്‍പ്പിച്ച് മന്ത്രി വി എന്‍ വാസവന്‍. എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനം എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ മുഹമ്മദും, ഓഡിറ്റോറിയം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ബേങ്ക് ലോക്കര്‍ ഉദ്ഘാടനം ചെയ്തു.
ബില്‍ഡിങ്ങ് രൂപകല്പന ചെയ്ത ഗ്രീന്‍ സ്റ്റുഡിയൊ കോഴിക്കോടിനും കെട്ടിട നിര്‍മ്മാണം നടത്തിയ ക്രിയേറ്റീവ് ബില്‍ഡേഴ്‌സിനും ഉള്ള ഉപഹാരങ്ങളും മെമ്പര്‍ റിലീഫ് ഫണ്ടും മന്ത്രി വി.എന്‍ വാസവന്‍ വിതരണം ചെയ്തു.
ബേങ്ക് കോണ്‍ഫറന്‍സ് ഹാള്‍ മുന്‍ എം.എ.യും കൊയിലാണ്ടി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് റജിസ്ത്രാര്‍ ബി .സുധീ ആദ്യ നിക്ഷേപം സ്വീകരിച്ചു. അസിസ്റ്റന്റ് രജിസ്ത്രാര്‍ ഗീതാനന്ദന്‍ ജി ആണ് ആദ്യ വായ്പ നല്‍കിയത്.
ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരന്‍, ഗ്രാമ പഞ്ചായത്തംഗം ഗീത മുല്ലോളി, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ പ്രസിഡന്റ് ഉള്ളൂര്‍ ദാസന്‍, അസി ഡയറക്റ്റര്‍ സഹകരണ വകുപ്പ് എം കെ മുഹമ്മദ്, അസി ഡയറക്റ്റര്‍ സഹകരണ വകുപ്പ് എം.വി ഷില, അസി ഡയറക്റ്റര്‍ സഹകരണ വകുപ്പ് എം.സി ഷൈമ, മേലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ശ്രീസുധന്‍, കാപ്പാട് അര്‍ബ്ബന്‍ സഹകരണ സംഘം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൂക്കാട്, കര്‍ഷക ക്ഷേമ സഹകരണ സംഘം ചേമഞ്ചേരി പ്രസിഡന്റ് സത്യനാഥന്‍ മാടഞ്ചേരി ,ചേമഞ്ചേരി വനിത സഹകരണ സംഘം പ്രസിഡന്റ് ഗീത മേലേടുത്ത്, ചേമഞ്ചേരി സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല, ബേങ്ക് മുന്‍ പ്രസിഡണ്ടുമാരായ, കെ. ഭാസ്‌ക്കരന്‍, വി. ഗോപാലന്‍, കെ. കുഞ്ഞിരാമന്‍, കെ. ബാലകൃഷ്ണന്‍, പൂക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സിജിത്ത് തീരം, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ ചന്ദ്രന്‍, ഷബീര്‍ ഇ.കെ, സജീവ്കുമാര്‍, ആലിക്കോയ പുക്കാട്, വി.വി മോഹനന്‍, അവിണേരി ശങ്കരന്‍, ടി.പി അഷ്‌റഫ്, അഫ്‌സല്‍ സി.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.