കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി വി അബ്ദുറഹിമാൻ; ‘കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം’ വിതരണം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി നാട്ടിൽ നടത്തി വരുന്ന പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരം സംഘടനകളുടെ പ്രവർത്തനം ശ്‌ളാഘനീയമാണെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കൊയിലാണ്ടിക്കൂട്ടം കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം, സ്‌കൂൾ പഠനോപകരണം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡൽഹിയി നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും ചടങ്ങിൽ വെച്ച് നടന്നു.
കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നിർവ്വഹിച്ചു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള ആയിരത്തോളം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത്. മുഴുവൻ വിദ്യാർത്ഥികൾക്ക് വേണ്ടി നാദിറ ടീച്ചർ സ്കൂൾകിറ്റ്
ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം മെമ്പറും കൊയിലാണ്ടി ചാപ്റ്റർ , യു എ ഇ ചാപ്റ്റർ പ്രവർത്തകനുമായിരുന്നു ബഷീർ മൂലക്കൽ നെ ചടങ്ങിൽ അനുസ്മരിച്ചു.
കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ,ഫൈസൽ മൂസ, ബാലൻ അമ്പാടി,സത്യൻ മാടഞ്ചേരി, ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ ജസീർ കാപ്പാട്, റാഷിദ് ദയ, ഗഫൂർ കുന്നിക്കൽ, റിയാസ് പി കെ, സാദിഖ് സഹാറ, മുത്തു കോയ തങ്ങൾ, സുജിത്, മഹേഷ് ഡൽഹി, റിയാസ് കൊല്ലം, ഷിംജിത്, അയിഷു മുഹമ്മദലി, രാഗം മുഹമ്മദലി, മക്സൂദ് സറാമ്പി, റിസ്വാനുൽ ഹഖ്, സുരേഷ് കെ, തൻസീൽ മായൻ വീട്, റാഫി ചെങ്ങോട്ട് കാവ് എന്നിവർ സംസാരിച്ചു.
റഷീദ് മൂടാടി സ്വാഗതവും സഹീർ ഗാലക്സി നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തിൽ പരം മെമ്പർമാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി.