കേരള സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിര്‍മ്മിച്ച കൊയിലാണ്ടി വലിയതോട് – ഹാര്‍ബര്‍ റോഡും ട്രാഫിക് പോലീസ് സ്റ്റേഷന്‍ ബീച്ച് റോഡും നാടിന് സമര്‍പ്പിച്ച് മന്ത്രി സജി ചെറിയാന്‍
കൊയിലാണ്ടി: കൊയിലാണ്ടി വലിയതോട്- ഹാര്‍ബര്‍ റോഡും, ട്രാഫിക് പോലീസ് സ്റ്റേഷന്‍ ബീച്ച് റോഡും ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച റോഡുകളാണ് നാടിനായി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ട്രാഫിക് പോലീസ് സ്റ്റേഷന്‍ ബീച്ച് റോഡ് നവീകരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിക്ക് മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍. എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. പന്തലായനിയില്‍ വച്ച് നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ , സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് മാസ്റ്റര്‍ കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.