കോഴിക്കോട് സോഷ്യല്‍ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് നാളെ അഭിമുഖം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ വയോ അഭ്യുദയ യോജനയുടെ കീഴില്‍ സോഷ്യല്‍ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം.

സോഷ്യല്‍ വര്‍ക്കര്‍ തസ്തികയ്ക്ക് സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം ആണ് യോഗ്യത. സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കണം. 2024 ജനുവരി ഒന്നിന് 25-45 പ്രായപരിധിയില്‍ ആയിരിക്കണം. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

ജെ.പി.എച്ച്.എന്‍ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ്ടുവും ജെ.പി.എച്ച്.എന്‍/എ.എന്‍.എം കോഴ്‌സും. പ്രായം പരമാവധി 50. അഭിമുഖം ഫെബ്രുവരി 12ന് വെള്ളിമാടുകുന്നിലെ ഗവണ്‍മെന്റ് ഓള്‍ഡ് ഏജ് ഹോമില്‍ രാവിലെ 10ന് നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം.