‘സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നവ’; മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 50-ാം വാര്‍ഷികാഘോഷ വേദിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്


മൂടാടി: ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും കേരള വികസനത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നവയാണ് സഹകരണ സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ്‌ മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍. ജീവിതാവശ്യങ്ങള്‍ മുതല്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് വരെ ആശ്രയിക്കുന്നവയായി അവ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കര്‍ഷക സേവാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനും മന്ത്രി നിര്‍വ്വഹിച്ചു.

എം.എല്‍.എ കാനത്തില്‍ ജമീല അദ്ധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സ്ഥിരം സമിതി ചെയര്‍മാനുമായ സി.കെ ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ.വിജയരാഘവന്‍ മാസ്റ്റര്‍ വാര്‍ഷിക വികസന പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് പി, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, പന്തലായനി ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മൂടാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മോഹനന്‍, എം.പി ഷിബു, രാമകൃഷ്ണന്‍ കിഴക്കയില്‍, സ്മിനുരാജ് പണ്ടാരക്കണ്ടി, സന്തോഷ് കുന്നുമ്മല്‍, രജീഷ് മാണിക്കോത്ത്, ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, റഫീഖ് പുത്തലത്ത്, കെ.സത്യന്‍, ശ്രീലത പി.എം, പവിത്രന്‍ ആതിര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ സംഭവന നല്‍കി. ബാങ്ക് സെക്രട്ടറി കെ.പി ബിനേഷ് നന്ദി പറഞ്ഞു.

Description: Minister PA Muhammad Riaz at the 50th anniversary celebration of Moodadi Service Cooperative Bank