‘പൊതു വിദ്യാഭ്യാസത്തിന്റെ ഗുണഫലം സാമൂഹ്യമാറ്റത്തിന് ഉപയോഗപെടുത്തണം’; പേരാമ്പ്ര എ.യു.പി സ്കൂളിന്റെ 95-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എ.കെ ശശീന്ദ്രന്
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂളിന്റെ 95-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയത് മന്ത്രി എ.കെ ശശീന്ദ്രന്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലം സാമൂഹ്യമാറ്റത്തിന് ഉപയോഗപെടുത്തുന്നതിന് അധ്യാപക സമൂഹവും, വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് വനം വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.
നാളെയുടെ പൗരന്മാരെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ മേഖല കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പ് വിദ്യാലയങ്ങളില്‍ നടത്തുന്ന വിദ്യാവനം പദ്ധതിയില്‍ സ്കൂളിനെ ഉള്‍പ്പെടുത്തിയതായും അറിയിച്ചു.
ചടങ്ങില്‍ ടി.പി. രാമകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ കെ. പി.മിനി, വി. പി. ചന്ദ്രി, പി.എം. രാധാകൃഷ്ണന് എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. സിനി ആര്‍ടിസ്റ്റ് ഷാലിന്‍ സോയ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ പി. ജോന മര്മ്മരം വിദ്യാഭ്യാസ ബുള്ളറ്റിന് പ്രകാശനം ചെയ്തു.
എ.ഇ.ഒ. കെ.എന്‍. ബിനോയ് കുമാര്‍, മാനേജര്‍ അലങ്കാര്‍ ഭാസ്കരന്, പി.ടി.എ. പ്രസിഡന്റ് വി.എം. മനേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ടി.കെ. ഉണ്ണികൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. സാജു, ബൈജു ആയടത്തില്‍, നിത വി.പി., റിഷാദ് പി.എം., ബബിത, എസ്.ഡി. ഗിരിവര്ധന്, ഇ. വിശ്വനാഥന്, കെ.എസ്. ശ്രീജാഭായ്, സി.പി.എ. അസീസ്, കൃഷ്ണേന്ദു കെ.പി., ഷഹന ഷാഹിദ്, രജില രാജേഷ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.പി. മധു സ്വാഗതവും റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ഇ.ഷാഹി നന്ദിയും പറഞ്ഞു.