മുതുകുന്നു മലയില്‍ ഖനനം അനുവദിക്കില്ല; പ്രതിഷേധവുമായി യൂത്ത് ലീഗ്


പേരാമ്പ്ര: നൊച്ചാട്, അരിക്കുളം പഞ്ചായത്തില്‍ വ്യാപിച്ച് കിടക്കുന്ന മുതുകുന്ന് മലയില്‍ നിന്ന് അനധികൃതമായി മണ്ണെടുത്ത് കുന്ന് ഇടിച്ചു നിരത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. വാഗാര്‍ഡ്‌ന്റെ ദേശീയ പാതനിര്‍മാണ പേര് പറഞ്ഞു ലക്ഷകണക്കിന് ടണ്‍ മണ്ണാണ് ഇവിടെ നിന്ന് നീക്കാന്‍ അനുമതി വാങ്ങിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഫാം ടൂറിസത്തിന്റെ പേരില്‍ ദുരൂഹമായ പദ്ധതികള്‍ ആണ് ഇതിന്റെ മറവില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു. പരിസ്ഥിയെ തകര്‍ക്കുന്ന നിലപാടിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് കമ്മിറ്റി നേതൃത്വം കൊടുക്കുമെന്നും അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് ,ജനറല്‍ സെക്രെട്ടറി ശിഹാബ് കന്നാട്ടി ,സലിം മിലാസ് ,ഷംസുദ്ധീന്‍ വടക്കയില്‍, ഗഫൂര്‍ വാല്യക്കോട്, ടി. കുഞ്ഞമ്മത്, കക്കാട് അബ്ദുറഹിമാന്‍, കാസിം രയരോത്ത്, എന്‍.കെ സമീര്‍, കെ. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖനന ഭൂമി സന്ദര്‍ശിച്ചു.