എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മിനി പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോഴിക്കോട്: ചരക്ക് കയറ്റിപ്പോവുകയായിരുന്ന മിനി പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ
7 മണിയോടെയാണ് സംഭവം.

അരീക്കോട് ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.