പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മിനി മാരത്തോൺ


Advertisement

കൊയിലാണ്ടി: പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് കൊയിലാണ്ടിയിൽ മിനി മാരത്തോൺ നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം ഉദ്ഘാടനം ചെയ്തു.

അറുപതോളം സേനാംഗങ്ങൾ പങ്കെടുത്ത മാരത്തോൺ പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഡി.എച്ച്.ക്യു റിസർവ് ഇൻസ്പെക്ടർ ഇൻ-ചാർജ് റോയ്.പി.പി, കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അരവിന്ദ്, കൊയിലാണ്ടി ട്രാഫിക് സബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ അശോകൻ.ബി.പി, ഗഫൂർ (കെ.പി.ഒ ജില്ലാ കമ്മിറ്റി), കൃഷ്ണൻ (എസ്.ഒ.ജി), രജീഷ് ചേമേരി (കേരള പൊലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

മത്സരത്തിൽ എസ്.ഒ.ജി സേനാംഗം വിനു ഒന്നാം സ്ഥാനവും പൊതുജന വിഭാഗത്തിൽ നിന്നും പങ്കെടുത്ത തിരുവോട് സ്വദേശി വിഷ്ണു രണ്ടാം സ്ഥാനവും ടെലികമ്മ്യൂണിക്കേഷൻ സേനാഗം ഷഫീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

50 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഡി.എച്ച്.ക്യു സേനാംഗം ബോബി ആൻഡ്രൂസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ഒളിമ്പ്യൻ നോഹ നിർമൽടോം വിതരണം ചെയ്തു.

Advertisement
Advertisement
Advertisement