കൽപ്പറ്റ കൈനാട്ടിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു; അപകടത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ്‌ ഡോട്ട് കോമിന് (വീഡിയോ കാണാം)


Advertisement

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടം. മിനി ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ്‌ ഡോട്ട് കോമിന് ലഭിച്ചു . അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Advertisement

ഇന്ന് രാവിലെയായിരുന്നു അപകടം. ബത്തേരി ഭാഗത്തു നിന്നും വന്ന മിനി ലോറിയും കൽപ്പറ്റയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ ലോറി ഡ്രൈവർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സ തേടി.

Advertisement

വീഡിയോ കാണാം:

Advertisement

summary: Mini lorry and car collide accident in Kalpatta Kainatti