മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം; നെഞ്ചിനും കഴുത്തിനും പരിക്ക്


Advertisement

തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരുക്ക്. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരക്ക് സമീപം തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് കർ അപകട വാർത്ത കൂടി എത്തിയിരിക്കുന്നത്. രണ്ടു മാസം മുന്നേ പ്രോഗ്രാം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സ്റ്റാർ മാജിക് താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതും കൊല്ലം സുധി മരണമടഞ്ഞതും. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Advertisement

മലയാള ടെലിവിഷൻ ആസ്വാദകരെ ചിരിയുടെ മാലപ്പടക്കം കൊണ്ട് ഏറെ ഞെട്ടിച്ച ഒരു താരമാണ് തങ്കച്ചൻ വിതുര. മിമിക്രി വേദികളിലൂടെയും തുടർന്ന് ഗാനങ്ങളിലൂടെയും എല്ലാം തന്നെ ഈ കലാകാരനെ ആരാധകർക്ക് പരിചിതമാണ്.

Advertisement

Summary: Mimic actor Vitura Thangachan’s car collides with JCB