സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം; വനിതാ ദിനത്തിലെ മിൽമയുടെ സാമൂഹികമാധ്യമ പോസ്റ്റ് ചർച്ചയാകുന്നു


Advertisement

കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ചുള്ള മിൽമയുടെ സാമൂഹികമാധ്യമ പോസ്റ്റ് വൈറലായി. ‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’എന്നാണ് മിൽമയുടെ പോസ്റ്റിലുള്ളത്.

Advertisement

‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ’ എന്ന കുറിപ്പോടെയാണ് മിൽമയുടെ പോസ്റ്റ്. “വനിതാ ദിനത്തിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം” എന്ന കുറിപ്പോടെ മിൽമ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Advertisement
Advertisement