കയ്യടിക്കാം ഈ ‘ഭായി’യുടെ നന്മയ്ക്ക്; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് വീണു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി അതിഥി തൊഴിലാളി റാഹിഷ് മുഹമ്മദ്


കൊയിലാണ്ടി: വീണ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥർക്ക് തിരികെ നൽകി അതിഥി തൊഴിലാളി. പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് വീണു കിട്ടിയ സ്വർണ്ണമാലയാണ് ഒഡീഷ സ്വദേശി റാഹിഷ് മുഹമ്മദ് തിരികെ നൽകി നന്മയുടെ മാതൃക കാണിച്ചത്.

ആനക്കുളം തുളസിദളത്തിൽ ബി.പി.നിധിൻ്റെ മകൻ്റെ രണ്ടുപവൻ്റെ സ്വർണ്ണമാലയാണ് റാഹിഷിന് വീണുകിട്ടിയത്. രണ്ട് പവൻ തൂക്കമുള്ള മാലയായിരുന്നു ഇത്.

മാല ലഭിച്ച റാഹിഷ് ഉടൻ തന്നെ അത് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മാലയുടെ ഉടമസ്ഥർ സ്റ്റേഷനിലെത്തുകയും പൊലീസുകാരുടെ സാന്നിധ്യത്തിൽ മാല കൈമാറുകയുമായിരുന്നു. ആനക്കുളം വൈബീസ് റെസ്റ്റോറൻ്റിലെ ജീവനക്കാരനാണ് റാഹിഷ് മുഹമ്മദ്.