തുവ്വക്കോട് മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു. തുവ്വക്കോട് വെട്ട്കാട്ട്കുനി ഷീല ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
ഇന്ന് രാവിലെ വീട്ടിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇര്‍ഷാദ് ടി.കെ പത്തടി താഴ്ചയുള്ള റിങ്ങ് കിണറില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടു കൂടിയാണ് പുറത്തെത്തിച്ചത്.
എ.എസ്.ടി.ഓ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ മാരായ ജാഹിര്‍ എം,ബിനീഷ് കെ,ജിനീഷ് കുമാര്‍ പി കെ, സുജിത്ത് എസ് പി, ഷാജു കെ,ഹോം ഗാര്‍ഡ് ടി പി ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
ഭര്‍ത്താവ്: വിശ്വന്‍.
മക്കള്‍: അനഘ, അശ്വേഷ്.
Summary: Middle-aged woman dies after falling into well in Tuvvakode.