അയനിക്കാട് മധ്യവയസ്‌ക്കനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: അയനിക്കാട് മധ്യവയസ്‌ക്കനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കമ്പിവളപ്പില്‍ സത്യന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സത്യനെ വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് പുറത്ത് ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ വീടിനകത്ത് പോയി നോക്കുകയായിരുന്നു. അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന സത്യനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി.
ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വടകര ജില്ല ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ: മല്ലിക.
മക്കള്‍: സജിലേഷ്, സൗമ്യ.
മരുമകന്‍: രാഗേഷ്.
സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, ഭരതന്‍ വിമല, പരേതരായ കൊറുമ്പന്‍, നാണു. നാരായണി. മാധവി. കൃഷ്ണന്‍.