പയ്യോളിയില്‍ ബ്രൗണ്‍ഷുഗറുമായി മധ്യവയസ്സക്കന്‍ പിടിയില്‍


Advertisement

പയ്യോളി: പയ്യോളിയില്‍ ബ്രൗണ്‍ഷുഗറുമായി മധ്യവയസ്സക്കന്‍ പിടിയില്‍. പയ്യോളി പുത്തന്‍ മരച്ചാലില്‍ പി.എം അന്‍വര്‍(46) ആണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

Advertisement

ഇന്നലെ രാത്രി പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിന് സമീപം വെച്ചാണ് ഇയാളെ വടകര റൂറല്‍ എസ്.പിയുടെ കീഴിലുള്ള സംഘം പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പയ്യോളി പോലീസിന് കൈമാറി.

Advertisement
Advertisement