സ്കൂട്ടറിൽ കടത്തുകയായിരുന്ന 48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ


Advertisement
വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 48 കുപ്പി അനധികൃത മാഹി മദ്യവുമായി ഒരാൾ പിടിയിൽ. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാർ (55) ആണ് അറസ്റ്റിലായത്.
Advertisement
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വടകര എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന അനിൽ കുമാർ പിടിയിലായത്. 48 കുപ്പികളിലായി 36 ലിറ്റർ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇയാളുടെ കെഎൽ 58 ജി 2032 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
Advertisement
എക്സൈസ് പ്രിവന്റിവ് ഓഫീസർ സോമസുന്ദരൻ കെ.എം, പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് കുമാർ സി.എം, സിവിൽ എക്സൈസ് ഓഫീസർ ഷിരാജ് കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Summary: Middle-aged man arrested with 48 bottles of Mahe liquor being smuggled on scooter