സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്ക്കൻ അറസ്റ്റിൽ
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി കേളപ്പറമ്പ് എൻപി ഹൌസിൽ ജാഫർ (44 ) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
പോക്സോ നിയമപ്രകാരം നല്ലളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. സുനിൽ കുമാർ, എ.എസ്.ഐ പ്രഹ്ളാദൻ, സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Description: Middle-aged man arrested for sexually assaulting schoolgirl