മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്കൻ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് അങ്കണവാടി ടീച്ചർക്ക് തോന്നിയ സംശയത്തിലൂടെ


മുക്കം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ആഗസ്ത് 18നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അങ്കണവാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അങ്കണവാടി ടീച്ചര്‍ ഉടനെ കുന്നമംഗലം ഐസിഡിഎസ് ഓഫീസില്‍ വിവരം അറിയിച്ചു.

ഇവിടെനിന്നാണ് പോലീസിന് പരാതി കൈമാറിയത്. മുക്കം ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.