വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തുണയായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികളും; ഒരു ദിവസത്തെ വേതനം സംഭാവന നല്‍കും


മേപ്പയൂര്‍: വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കാന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.

വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്തംഗം എം.കെ.സുമതി, വികസന സമതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി, ശോഭ ആയലാട്ട്, മേറ്റുമാരായ ഇ.വി.ബിന്ദു, എ.പി.ധന്യ, എന്‍.കെ.ഷൈമ , കെ.പ്രസീത, ഇ.അഭിത, എന്‍.ജംസീന, ടി.എം.ഷൈനി എന്നിവരും സംസാരിച്ചു. ചുരുങ്ങിയ വേതനം മാത്രം ലഭിക്കുന്നവരായിട്ടും ഒരുദിവസത്തെ വേതനം വയനാടിനുനല്‍കാന്‍ തയ്യാറായ തൊഴിലുറപ്പു തൊഴിലാളികളുടെ വലിയ മനസ്സിനെ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അഭിനന്ദിച്ചു.