എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാന സംഗമം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാന സംഗമം കൊയിലാണ്ടിയില്‍ നടന്നു. എം.ജി.എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വ്വാരിയ്യ ഉദ്ഘാടനം ചെയ്തു. മറിയക്കുട്ടി അധ്യക്ഷയായി.
കെ.എന്‍.എം. മര്‍ക്കസുദഅ്‌വ അനൗപചാരിക വിദ്യാഭ്യാസം പദ്ധതികളെ പരിചയപ്പെടുത്തിക്കൊണ്ട് സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് സംസാരിച്ചു. സി.ഐ.ഇ.ആര്‍. പ്രവര്‍ത്തനങ്ങളെപ്പറ്റി ഡോ. ഐ.പി.അബ്ദുസലാം പ്രഭാഷണം നടത്തി.
അഫീഫ പൂനൂര്‍, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ, അയ്യൂബ് എറണാകുളം, ഷമീം പാറന്നൂര്‍, ആയിഷ, ബുഷ്‌റ നജാതിയ, എന്‍.എം.അബ്ദുല്‍ ജലീല്‍, കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഖാസിം, ഐ.ജി.എം സ്റ്റേറ്റ് സെക്രട്ടറി ഫാത്തിമത്തുല്‍ ഹിബ, നജീബ, ഫാത്തിമ ചാലിക്കര എന്നിവര്‍ സംസാരിച്ചു.