രാവിലെ മുതല്‍ ഓട്ടോറിക്ഷകളുടെ നീണ്ടനിര; യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തലവേദനയായി കൊയിലാണ്ടിയിലെ മീറ്റര്‍ പരിശോധന
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ഓട്ടോറിക്ഷകളില്‍ നടത്തുന്ന മീറ്റര്‍ പരിശോധന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. കൊയിലാണ്ടി മോല്‍പ്പാലം, മുത്താമ്പി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ലീഗല്‍ മെട്രോളജി മീറ്റര്‍ പരിശോധന നടത്തുന്നത്.
നിലവില്‍ മുത്താമ്പി റോഡിലും, മേല്‍പ്പാലത്തിലും രാവിലെ മുതല്‍ ഓട്ടോകള്‍ പരിശോധനയ്ക്കാക്കായി നിര്‍ത്തിയിടുന്നത് കാരണം ഓട്ടോ ജീവനക്കാര്‍ ഏറെ നേരം മീറ്റര്‍ പരിശോധനക്കായി കാത്തിരിക്കേണ്ടി വരുന്നു. ഇതുമൂലം മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരാതി.
ഈ കാര്യം ലീഗല്‍ മെട്രോളജി വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. ചെങ്ങോട്ടുകാവ് മേല്പ്പാലത്തിനടിയിലോ, പന്തലായനി റോഡിലേക്കോ പരിശോധന മാറ്റിയാല്‍ ഓട്ടോ ജീവനകാര്‍ക്കും യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഉള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.