പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ കച്ചവടക്കാര്‍; പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: പാചകവാതക വില വര്‍ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊയിലാണ്ടി മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ധര്‍ണ്ണയും മാര്‍ച്ചും. കൊയിലാണ്ടി പോസ്റ്റ് ഓഫീസിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

ജില്ലാ വൈസ് ടി.പി.അബ്ദുല്‍ ഷഫീക് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് കെ.കെ.നിയാസ് അദ്ധ്യക്ഷത വഹിച്ചു.

യു.എം.സി സംസ്ഥാന കമ്മിറ്റി അംഗം ഫൈസല്‍ കൂട്ടമനം കെ.എച്ച്.ആര്‍.എ സെക്രട്ടറി സാദിക്ക്, കെ.എം.എ ട്രഷറര്‍ കെ.ദിനേശന്‍, കെ.വി.നസീര്‍, സുനില്‍ പ്രകാശ്, പി.കെ.ഷുഹൈബ്, പി.പവിത്രന്‍, പി.വി.പ്രജീഷ്, പി.കെ.മനീഷ്, വി.കെ.ഹമീദ്, പി.പി.ഉസ്മാന്‍, അജീഷ്, ബി.എച്ച്.ഹാഷിം, ബാബു സുകന്യ, വി.പി.വി.ബഷീര്‍ പ്രേമ ദാസന്‍ എന്നിവര്‍ സംസാരിച്ചു. അമേത്ത് കുഞ്ഞഹമ്മദ് സ്വാഗതവും യു.അസീസ് നന്ദിയും പറഞ്ഞു.