കുടുംബശ്രീ സംരഭങ്ങളും അയല്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുമായി മേപ്പയ്യൂരില്‍ മേള; പഞ്ചായത്തിന്റെ ഓണം വിപണ മേള ‘മുക്കുറ്റി 2023’ ന് തുടക്കമായി
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയോടെ ഓണം വിപണന മേള ‘മുക്കുറ്റി 2023’ ന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സംരംഭങ്ങളും, അയല്‍ കൂട്ടവും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വിപണനം ചെയ്യുന്നത്. മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ആഗസ്ത് 20 മുതല്‍ 26 വരെയാണ് വിവണന മേള നടക്കുന്നത്.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഗതി രഹിത കേരളം ഗുണഭോക്താക്കള്‍ക്കും, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. പി.പ്രസന്ന (മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), രമ. വി.പി (ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍), ശ്രീനിലയം വിജയന്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.കുഞ്ഞിരാമന്‍ (മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്), സി.എം.ബാബു, എം.എം.അഷറഫ് മാസ്റ്റര്‍, എം.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, സുനില്‍ ഓടയില്‍, മധു പുഴയരികത്ത്, ഇ.എം.ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ സ്വാഗതവും, സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു.കെ.പി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.