കന്നുകാലികളെ വളര്‍ത്തുന്നവരാണോ? കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇനിയും എടുത്തില്ലേ? എന്നാല്‍ ഇനി വൈകേണ്ട, മേപ്പയ്യൂര്‍ പഞ്ചായത്തിലേക്ക് വിട്ടോളൂ


മേപ്പയ്യൂര്‍: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂരില്‍ കുളമ്പുരോഗത്തിനും ചര്‍മ്മമുഴരോഗത്തിനുമുള്ള പ്രതിരോധ കുത്തിവെപ്പിന് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 11വരെ സൗജന്യമായി കുത്തിവെപ്പെടുക്കാം.

കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടവും ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവപ്പിന്റെ രണ്ടാംഘട്ടവുമാണ് നടക്കുന്നത്. നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വര്‍ഗത്തിലുള്ള എല്ലാ ഉരുക്കളും കുളമ്പുരോഗ കുത്തിവയ്പ്പിന് വിധേയമാകണം.

നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു, കാള എന്നിവയെ ചര്‍മ്മമുഴ പ്രതിരോധ കുത്തിവയ്പ്പിനും വിധേയമാക്കണമെനന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റല്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ അറിയിച്ചു.