ലഹരിമുക്തവും മാലിന്യമുക്തവുമാകാൻ ഒരുങ്ങി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്; എല്ലാ വാർഡിലും ജനകീയ സമിതി രൂപികരിക്കുന്നു
മേപ്പയ്യുർ: മാരകമായ ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കാനും പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത ജനകീയ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ജനകീയ സമിതി രൂപികരിക്കും.
മാർച്ച് 20, 21, 22 തിയ്യതികളിൽ വാർഡുകളിൽ ജനകീയ സമിതി രൂപികരണ യോഗങ്ങൾ ചേരാൻ കൺവെൻഷനിൽ തീരുമാനമായി. മാർച്ച് 26 ന് മേപ്പയ്യുർ ടൗണിൽ വൈകുന്നേരം ലഹരി വിരുദ്ധ – മാലിന്യമുക്ത സന്ദേശ റാലി യും പ്രതിജ്ഞയും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ , രാഷ്ട്രിയ, യുവജന , തൊഴിലാളി, കലാ സാംസ്ക്കാരിക സംഘടനാ , വ്യാപാരി വ്യവസായി, കുടുബശ്രീ, വാർഡ് വികസന സമിതി കൺവീനർമാർ , ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Description: Meppayyur Panchayat is preparing to become drug-free and waste-free