മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം


മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. അപകടം പറ്റിയ ഉടനെ
മുക്കം പോലീസും നാട്ടുകാരും ചേര്‍ന്ന് ഗുരുതര പരിക്കേറ്റ ഷിബിന്‍ ലാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു.

ഐശ്വര്യ ആണ് മരിച്ച ഷിബിന്റെ ഭാര്യ. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട്. അമ്മ:ശ്യാമള. സഹോദരി: അശ്വതി.