ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു


Advertisement

മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 2023 – 24 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌.

Advertisement

ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ലീല അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് വികസന സമിതി കൺവീനർ ആർ.ബാലകൃഷ്ണൻ കെ.എം.എ, അസീസ് മാസ്റ്റർ എ.സി മനോജ്, കെ.കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. എസ്.കെ ശ്രീലേഷ് സ്വാഗതവും കെ.കെ നാരായണൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement