”മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചിരുന്ന യാത്രാ ആനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക” ; പ്രധാനമന്ത്രിയ്ക്ക് സ്‌നേഹപൂര്‍വ്വം നിവേദനവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
മേപ്പയ്യൂര്‍: ലോക വയോജന ദിന ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിവേദനമയച്ച് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വയോജനങ്ങള്‍ക്ക് കോവിഡിന് മുമ്പ് ലഭിച്ചിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചത്. ”പ്രധാനമന്ത്രിയ്ക്ക് സ്‌നേഹപൂര്‍വ്വം’ എന്ന പരിപാടിയുടെ ഭാഗമായാണ് നിവേദനം സമര്‍പ്പിച്ചത്. വയോജന ദിനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്ന് പരിപാടികളിലൊന്നായിരുന്നു ”പ്രധാനമന്ത്രിയ്ക്ക് സ്‌നേഹപൂര്‍വ്വം”
നേരത്തെ 58 വയസ്സാകുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് 50 % ടിക്കറ്റ് ചാര്‍ജ് ഇളവും 60 വയസാകുമ്പോള്‍ 40 % ഇളവുമാണ് ലഭിച്ചു വന്നിരുന്നു. മുതിര്‍ന്ന പൗരര്‍ക്ക് പലവിധ യാത്രാവശ്യങ്ങള്‍ക്കും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജില്‍ ലഭിച്ചിരുന്ന ഇളവുകള്‍ നഷ്ടപ്പെട്ടു പോയതില്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
യാത്രാനുകൂല്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 3000 വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വിദ്യാര്‍ഥി പ്രതിനിധികള്‍ മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസില്‍ കത്തുകള്‍ നല്‍കി.
പരിപാടിക്ക് ഹെഡ്മാസ്റ്റര്‍മാരായ കെ.നിഷിദ്, കെ.എം.മുഹമ്മദ്, സി.പി.ഒമാരായ കെ.സുധീഷ് കുമാര്‍, കെ.ശ്രീവിദ്യ, എസ്.പിസി കേഡറ്റുകളായ എസ്.ശ്രീദേവി, ഫിഗസവിന്‍, ഹേദവ് നാരായണ്‍, ആന്‍വിയ എന്നീവര്‍ നേതൃത്വം നല്കി.