മേപ്പയ്യൂര്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: ചേണികണ്ടി അമ്മദ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. വര്‍ഷങ്ങളായി മേപ്പയ്യൂര്‍ മത്സ്യമാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലായിരുന്നു.
പരേതനായ ചേണികണ്ടി അബ്ദുള്ളയുടെയും കദീശയുടെയും മകനാണ്. ഭാര്യ പരേതയായ ഫാത്തിമ.
മക്കള്‍: അമീര്‍, സാദിഖ്.
സഹോദരങ്ങള്‍: മൊയ്തീന് ഹാജി, ബഷീര്‍ (ഫര്ഫാസ്), സൈനബ, ഫാത്തിമ.