മാന്ത്രികത്തിന്റെ മായാജാലം തീര്‍ത്ത് മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍; മേപ്പയ്യൂര്‍ അങ്കണവാടി കലോത്സവം വര്‍ണ്ണാഭമാക്കി കുരുന്നുകളും രക്ഷിതാക്കളും


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് അങ്കണവാടി കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ പ്രകടനത്തിലൂടെ കലോത്സവം അരങ്ങേറി.

അങ്കണവാടി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൂടാതെ രക്ഷിതാക്കളും കലോത്സവത്തില്‍ പങ്കാളികളായി.    കലോത്സവം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു.

ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് എല്ലാവരും കണ്‍കുളിര്‍ക്കെ കാണുകയും, വേദിയിലുള്ളവരും, അങ്കണവാടി കുട്ടികളും മാജിക്കില്‍ പങ്കാളികളാവുകയും ചെയ്തു.

അങ്കണവാടി കലോത്സവത്തിന്റെ ഉദ്ഘാടനം  മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മററി ചെയര്‍മാര്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍ മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍ , പി.പ്രകാശന്‍, റാബിയ എടത്തിക്കണ്ടി, കെ.എം. പ്രസീത, ഐ.ഡി, ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന എന്നിവര്‍ സംസാരിച്ചു.