മേപ്പയ്യൂര്‍ ഇരിങ്ങത്ത് വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്


ഇരിങ്ങത്ത്: ഇരിങ്ങത്ത് ടൗണില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് അപകടത്തില്‍ കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രകനുമാണ് പരിക്കേറ്റിരിക്കുന്നത്. ഞായറാഴ്ച്ച രാത്രി 10.10 ഓടെയാണ് സംഭവം.

കാല്‍ നടയാത്രക്കാരന്‍ ഇരിങ്ങല്‍ സ്വദേശിയെന്നാണ് വിവരം

റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക്  കാല്‍ നടയാത്രക്കാരനെ  ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും മറിഞ്ഞ് വീണ് ബൈക്ക് യാത്രികനും പരിക്കേല്‍ക്കുകയായിരുന്നു. പയ്യോളിയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്.

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.