ഇനി ഉത്സവനാളുകൾ; മേപ്പയൂർ കൂനം വള്ളികാവ് പരദേവതാ ക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി


Advertisement

മേപ്പയൂർ: കൂനം വള്ളികാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

Advertisement

ജനുവരി 25ന് നാട്ട് പൊലിമ, 26ന് ഗ്രാമസന്ധ്യ, 27ന് മാജിക്ക് ഷോ, മധുരിക്കും ഓർമകളെ എന്നിവ നടക്കും.

Advertisement

28ന് മ്യൂസിക്കൽ നൈറ്റ്, 29ന് പ്രസാദ ഊട്ട്, നട്ടത്തിറ, പുന്നാട് പൊലിക നാടൻ പാട്ട് എന്നിവയും 30ന് ആഘോഷ വരവുകൾ, ഇളനീര്‍വെപ്പ്‌, വെള്ളാട്ടം, നാടകം ഈണം മറന്ന താരാട്ട് എന്നിവയും ഉണ്ടാവുന്നതായിരിക്കും.

Advertisement

ജനുവരി 31ന് കരിയാത്തൻ തിറ, പരദേവതത്തിറ, നവകാ പഞ്ചഗവ്യം, എന്നിവ നടക്കും. തുടര്‍ന്ന് ശുദ്ധി കലശത്തോടെ ഉത്സവത്തിന് സമാപനമാവും.