നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു


Advertisement

മേപ്പയൂർ: നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്‌.

Advertisement

ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് വികസനസമിതി കൺവീനർ ശശിധരൻ കാരണത്തിൽ, രജീഷ് ഇ, കെ.പി മൊയ്തീൻ എന്നിവർ സംസാരിച്ചു. മനീഷ വി.കെ സ്വാഗതവും പി.സിന്ധു നന്ദിയും പറഞ്ഞു.

Advertisement
Advertisement