17 വാര്‍ഡുകളും സമ്പൂര്‍ണ്ണ ശുചിത്വം; സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്


മേപ്പയ്യൂര്‍: സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. കേരള സംസ്ഥാനം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ 17 വാര്‍ഡുകളും സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ച ശേഷമാണ് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തിയത്.

മേപ്പയ്യൂര്‍ ടൗണില്‍ സന്ദേശ റാലി നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് ജില്ല നവകേരളം കര്‍മ്മ പദ്ധതി കോ ഓഡിനേറ്റര്‍ പി.ടി. പ്രസാദ് ശുചിത്വ സന്ദേശം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട്. കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈ.പ്രസിഡണ്ട് എന്‍.പി.ശോഭ, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി.പി. രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ മെമ്പര്‍ ശ്രീ നിലയം വിജയന്‍, അസി. സെക്രട്ടറി കെ. ആര്‍ ശ്രീലേഖ, എച്ച്.ഐ സല്‍നലാല്‍ ഹരിതകര്‍മ്മസേന സെക്രട്ടറി പി.കെ. റീജ എന്നിവര്‍ സംസാരിച്ചു.