ലോക ബാലവേലാവിരുദ്ധ ദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍


മേപ്പയ്യൂര്‍: ലോക ബാലവേലാവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍. മേപ്പയ്യൂരില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ബാലവേലാവിരുദ്ധ ദിന പ്രതിജ്ഞയെടുത്തു.

സ്‌കൂളിലെ മുഴുവന്‍ സേനാ അംഗങ്ങളും അണിനിരന്ന റാലി നടത്തി. ചടങ്ങുകള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജിഷില, കെ.കെ. സുജാത, ലിബിന, എം.പി. ഷിജില, കെ.എം. അനിത എന്നിവര്‍ സംസാരിച്ചു.