ഷെര്‍ലക് ഹോം നോവലിലെ കീറിയ ആ പേജിലെ നിഗൂഢതയും പ്രേതകഥയിലെ പെണ്‍കുട്ടിയുടെ പാവയും; സര്‍ഗാലയയിലെ കാണികളില്‍ അത്ഭുതം നിറച്ച് മെന്റലിസ്റ്റ് അനന്തു
ഇരിങ്ങല്‍: ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും മാത്രം കണ്ട അനന്തുവിന്റെ മെന്റലിസം പ്രകടനം നേരില്‍കാണുന്നതിന്റെ അതിശയത്തിലായിരുന്നു സര്‍ഗാലയിലെ ഫ്‌ളോട്ടിങ് സ്‌റ്റേജിന് മുമ്പിലുണ്ടായിരുന്ന പ്രേക്ഷകര്‍. മെന്റലിസത്തിലൂടെയും മാജിക്കിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്ത അനന്തു കുറച്ചുനേരത്തെങ്കിലും ഏവരേയും മറ്റേതോ ഒരു ലോകത്ത് എത്തിച്ചതുപോലെയായിരുന്നു.
കാണികള്‍ക്കിടയില്‍ നിന്നും വേദിയിലെത്തിയ പെണ്‍കുട്ടിയും കൂടെയുള്ള സുഹൃത്തും. പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു പുസ്തകം നല്‍കുന്നു. ഷെര്‍ലക് ഹോമിന്റെ ഒരു നോവല്‍. അതിലെ ഒരു പേജും ആ പേജിലെ ഒരു വാക്കും പേജ് നമ്പറും ഓര്‍ക്കാന്‍ അനന്തു ആവശ്യപ്പെടുന്നു. കാണികളെ ആകാംഷയില്‍ നിര്‍ത്തിയ ആ പ്രകടനത്തിനൊടുവില്‍ പെണ്‍കുട്ടി മനസില്‍ ഓര്‍ത്ത 276ാം പേജിന്റെ കീറിയ ഒരു ഭാഗം അനന്തുവിന്റെ കയ്യില്‍ കാണുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും നിറഞ്ഞ കയ്യടിയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അനന്തുവിന്റെ ഷോ ആരംഭിച്ചത്. നിരവധി പേരാണ് ഷോ കാണാനെത്തിയത്.
Summary: Mentalist Ananthu filled the audience at Sargalaya with wonder