സാനിറ്ററി പാഡ് ധരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ക്ക് വിട, ആര്‍ത്തവദിനങ്ങള്‍ പ്രകൃതി സൗഹൃദപരമാകട്ടെ; തിക്കോടിയിലെ പെണ്‍കുട്ടികള്‍ക്ക് മെന്‍ട്രുവല്‍ കപ്പ് വിതരണം ചെയ്ത് പഞ്ചായത്ത്
തിക്കോടി: പഞ്ചായത്ത് 2022 – 23 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുള്ള അറന്നൂറോളം വരുന്ന പതിനേഴ് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് കപ്പ് വിതരണം ചെയ്തത്.
പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിസൗഹൃദവുമായ കപ്പുകള്‍ നൂതന ആശയത്തിലധിഷ്ടിതമായ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ചും അത് എങ്ങിനെ പ്രകൃതിസൗഹൃദമാകുന്നു എന്നതിനെ ക്കുറിച്ചും ഡോ.ഗാനസരസ്വതി (പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ) ക്ലാസ് എടുത്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ക്ഷരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല മെമ്പര്‍മാരായ വിബിതാ ബൈജു, എന്‍.എം.ടിഅബ്ദുള്ള കുട്ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ, മേലടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജുലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോഗേഷ്, എം.എല്‍.എസ്.പി സനൂജ എന്നിവര്‍ സംസാരിച്ചു.
ജെ.എച്ച് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ നന്ദി രേഖപ്പെടുത്തി.