നാടന്‍പാട്ടില്‍ ദേശീയ തലത്തിലേക്ക് മത്സരിക്കാന്‍ കൊയിലാണ്ടിയിലെ പെണ്‍പുലികള്‍; കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി ‘മെലോ മാനിയാക് ടീം’


കൊയിലാണ്ടി: കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടിയിലെ മെലോ മാനിയാക് ടീം. മഹാരാഷട്രയില്‍ വച്ച് നടക്കുന്ന ദേശീയ തല മത്സരത്തിലേക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ജനുവരി ഒന്‍പതിനാണ് ദേശീയ മത്സരം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷവും നാടന്‍പാട്ടില്‍ ദേശീയ തലത്തിലേക്ക് അവസരം ലഭിക്കുകയും കര്‍ണ്ണാടകയില്‍ വച്ച് നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ പതിനാല് ടീമുകളെ പിന്‍തളളിയാണ് ദേശീയ തലത്തിലേക്ക് അവസരം ലഭിച്ചത്.

രാജീവന്‍ കെ.കെ, പ്രജീഷ് എന്നിവരാണ് വര്‍ഷങ്ങളായി നാടന്‍പാട്ടില്‍ പരിശീലനം നടത്തിവരുന്നത്. വര്‍ഷങ്ങളായി നാടന്‍പാട്ടില്‍ സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷത്തോളമായി നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനവും നേടി വരുന്നു.

കാര്‍ത്തിക, സ്വാതി, മേഘ്‌ന, അനുനന്ദ, മിഥുന, ശ്രുതി, അനീന, കൃഷ്‌ണേന്ദു, സാന്ദ്രിമ, അനാമിക, എന്നിവരാണ് ദേശീയ തലത്തിലേക്ക് മത്സരത്തിലേക്കാന്‍ ഒരുങ്ങുന്നത്.