അധ്യാപകരും സംഘാടകരുമുള്‍പ്പെടെ 4500 പേര്‍ പങ്കെടുക്കുന്ന കായിക മാമാങ്കം മേപ്പയ്യൂരില്‍; മേലടി സബ് ജില്ലാ സ്‌പോര്‍ട്‌സിന് തുടക്കമായി


മേപ്പയൂര്‍: മൂന്നുദിവസങ്ങളിലായി അധ്യാപകരും സംഘാടകരും ഉള്‍പ്പെടെ 4500 പേര്‍ പങ്കെടുക്കുന്ന കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയാണ് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍. മേലടി സബ്ജില്ല സ്‌പോര്‍ട്‌സ്് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ ഹസീസ്.പി പതാക ഉയര്‍ത്തി. മാര്‍ച്ച് പാസ്റ്റില്‍ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ചു.

ദീപശിഖാ പ്രയാണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മേലടി സബ്ജില്ലയില്‍ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ കായിക താരങ്ങളായ അഭിനയ സന്തോഷ്, ജാന്‍വി.എസ്, അന്‍സ അമ്രീന്‍ എന്നിവര്‍ പങ്കെടുത്തു. അത്ലറ്റിക് ഓത്ത് ജാന്‍വി.എസ് നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി ടി എ പ്രസിഡണ്ട് വി.പി.ബിജു, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ അര്‍ച്ചന.ആര്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകരായ നിഷിദ്.കെ, കെ.എം.മുഹമ്മദ്, എച്ച്.എം ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത്, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ അനീഷ്.പി, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സി.വി.സജിത്ത്, മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഭവ്യ ബിജു എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അക്കാദമി കമ്മിറ്റി കണ്‍വീനര്‍ ത്വല്‍ഹത്ത് എം.കെ നന്ദി രേഖപ്പെടുത്തി. മേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

Summary: Melady sub district sports started