മേലടി ഉപജില്ലാ ശാസ്‌ത്രോത്സവം ലോഗോ ക്ഷണിക്കുന്നു; വിശദാംശങ്ങള്‍ അറിയാം


Advertisement

പയ്യോളി: മേലടി ഉപജില്ലാ ശാസ്‌ത്രോത്സം ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ എസ്.വി.എ.ജി.എച്ച്.എസ്.എസ് നടുവത്തൂരിനും എന്‍.യു.പി.എസ് നമ്പ്രത്തുകരയിലുമായി നടക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ശാസ്‌ത്രോത്സവം ജനറല്‍ കമ്മിറ്റി ലോഗോ ക്ഷണിക്കുന്നു.

Advertisement

ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിയ്യതി, സ്ഥലം പരിപാടി നടക്കുന്ന വിദ്യാലയത്തിന്റെ പേര് എന്നീ രേഖപ്പെടുത്തലുകള്‍ ഉണ്ടാവണം. എഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡിയും ഒപ്പം A4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.

Advertisement

ഒക്ടോബര്‍ 10 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പ് അയക്കുന്ന ആളുടെ പേരും വിലാസവും അടക്കം ഇ മെയില്‍ ചെയ്യുക..
Email id:svahnssaduvathur@gmail.com

phone : 9446571257

Advertisement

Summary: Meladi Upazila Science Festival invites logo