പോഷകാഹാര പ്രദര്‍ശനവും, മെഡിക്കല്‍ ക്യാമ്പും; തിക്കോടി ഗ്രാമപഞ്ചായത്തില്‍ പോഷണ്‍മാസാചരണവുമായി മേലടി ഐ.സി.ഡി.എസ്


Advertisement

തിക്കോടി: പോഷണ്‍ മാസാചരണവുമായി തിക്കോടി ഗ്രാമപഞ്ചായത്ത്. മേലടി ഐ.സി.ഡി.എസ്സ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

സെപ്തമബര്‍ 1 മുതല്‍ 30 വരെയാണ് പോഷണ്‍ മാസാചരണം നടന്നത്. പരിപാടിയോടനുബന്ധിച്ച് പോഷകാഹാര പ്രദര്‍ശനവും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

Advertisement

വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ റുഫീല.ടി.കെ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷക്കീല.കെ.പി, വാര്‍ഡ് കൗണ്‍സിലര്‍മാരായ അബ്ദുള്ള കുട്ടി, സന്തോഷ് തിക്കോടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍, ഡോ.ഷിഞ്ചു (സി.എച്ച്.സി മേലടി), അശ്വതി (ന്യൂട്രീഷ്യനിസ്റ്റ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗീത.എ നന്ദി പറഞ്ഞു.

Advertisement
Advertisement

summary: Meladi ICDS celebrated Poshanmonth in Thikkodi village