മേലടി ബ്ലോക്ക് പഞ്ചായത്ത് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ


Advertisement

മേലടി: ബ്ലോക്ക് പഞ്ചായത്ത് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി.

Advertisement

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിലയാട്ടിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞക്കുളം നാരായണൻ, മേലടി ബ്ലോക്ക് അംഗം രാജീവൻ കൊടലൂർ, മേലടി ബ്ലോക്ക് സെക്രട്ടറി സരുൺ.കെ, നിഷിദ, രാകേഷ് എന്നിവർ സംസാരിച്ചു.

Advertisement

‘ലിംഗ സമത്വവും തദ്ദേശ സ്വയം ഭരണ പദ്ധതികളും’ എന്ന വിഷയത്തിൽ തൃശൂർ കില ഫാക്കൽറ്റി അനിതാ ബാബുരാജ്, ‘ലിംഗ സാമൂഹ്യവത്കരണവും സാമൂഹിക ബന്ധങ്ങളും’ എന്ന വിഷയത്തിൽ ഗവേഷക ഷബ്നം.ടി.പി എന്നിവർ ക്ലാസെടുത്തു. മേലടി ബ്ലോക്കിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾ പ്രബന്ധാവതരണം നടത്തി.

Advertisement

ചടങ്ങിന് മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്ന.പി സ്വാഗതവും ശിശുവികസന പദ്ധതി ഓഫീസർ രാജശ്രീ.പി.ടി നന്ദിയും പറഞ്ഞു.