ശുചിത്വ കേരളം സുസ്ഥിര കേരളം; ഹരിത ഓഫീസ് പ്രഖ്യാപിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്
മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി. കൂടാതെ ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങും നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് കാര്യലയം, ഘടക സ്ഥാപനങ്ങളായ ഐ.സി.ഡി.എസ്, എസി.ഡി.ഓ, എഞ്ചിനീയറിംഗ് വിഭാഗം, ക്ഷീര വികസനം, എന്നിവര്‍ക്ക് ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റ് ബഹു. പ്രസിഡന്റ് സ്ഥാപന മേധാവികള്‍ക്ക് കൈമാറി. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സലാസ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എം രവീന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, മെമ്പര്‍ എം.പി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.