മൈലാഞ്ചി മൊഞ്ചില്‍ വിസ്മയം തീര്‍ത്ത് കൊയിലാണ്ടിയിലെ കലാകാരികള്‍; മൊഞ്ചൂറും കാഴ്ചയായി മെഹന്തി ഫെസ്റ്റ്


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.വി.ഗിരിജ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ നജീബ ഒന്നാം സ്ഥാനവും, ഫാത്തിമ രണ്ടാം സ്ഥാനവും, ഷഹര്‍ബാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടിയില്‍ മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.ദാസന്‍ എന്നിവര്‍ പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ നന്ദി പറഞ്ഞു.

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ഇനി നടക്കാനുള്ള പരിപാടികള്‍:

22-11-2023 ബുധന്‍

വൈകീട്ട് 4 : ചിത്രകാരന്‍മാരുടെ കൂട്ടായ്മ ( ചിത്രം വരച്ച് പ്രചരണം)

വൈകീട്ട് 5 : വിദ്യാര്‍ത്ഥി – യുവജന വിളംബര ജാഥ (ബൈക്ക് റാലി)

23-11-2023 വ്യാഴം

3 മണി : മെഗാ നൃത്തശില്‍പം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിളംബര ജാഥ

24-11-2023 വെള്ളി

ഫ്ലാഷ് മോബ്.