‘മരുന്നുകൾ കൃത്യമായി കഴിക്കണം, ഭക്ഷണത്തിൽ ക്രമീകരണവും വേണം’; കാപ്പാടെ മെഗാ മെഡിക്കൽ ക്യാമ്പിലേക്ക് എത്തിയത് നിരവധി പേർ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയും ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ, ഇസാഫ് ബാങ്ക് കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ എൻ.സി.ഡി ക്ലിനിക് ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനയും, എംഎംസി ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ, നേത്ര രോഗം, ഡെന്റൽ, ഇഎൻടി വിഭാഗങ്ങളുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.
നുറു കണക്കിന് രോഗികളാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. തുടർ പരിശോധന വേണ്ടരോഗികൾക്ക് ഡിസംബർ ഒന്നിന് എംഎംസിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. ക്യാമ്പ് സൈറ്റിൽ നിന്നും പരിശോധനക്ക് പോകുന്നവർക്ക് സൗജന്യ യാത്രയും ഒരുക്കും. തുടർ ചികിത്സക്ക് 25ശതമാനം ഇളവും നൽകും.
ബ്ലോക്ക് പഞ്ചായത്തംഗം എംപി. മൊയ്‌ദീൻകോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ അലിക്കോയ തെക്കെയിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ നിഷിത (എം എ ൽ എ സ് ടി) ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പ്രത്യേക ബോധവത്കരണ ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർ റസീന ഷാഫി, പിപി. അനീഷ് ചന്ദ്രൻ, പിപി. നാരായണൻ, സി ഡി എസ്സ് അംഗം തസ്‌ലീന കബീർ, രാജേന്ദ്രൻ കെ (എം എം സി )അരുൺ കുമാർ (ഇ സാഫ് ബാങ്ക് )ആശ വർക്കർ ടി കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
Summary: mekha medical camp held at kappad